ഉത്തര്‍പ്രദേശിലെ കാണ്‍പൂരിന് സമീപം ട്രെയിന്‍ പാളം തെറ്റി 50 പേര്‍ക്ക് പരുക്ക്. കാണ്‍പൂരിനും ഇറ്റാവയ്ക്കും ഇടയില്‍ ഔറിയയില്‍ പുലര്‍ച്ചെ 2.40തോടെയായിരുന്നു കൈഫിയത്ത് എക്സ്പ്രസ് അപകടത്തില്‍പ്പെട്ടത്. അസംഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്നു ട്രെയിന്‍. മണ്ണുമാന്തിയുമായി കൂട്ടിയിടിച്ചതിനെത്തുടര്ന്നായിരുന്നു അപകടം. പത്തു ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക മെഡിക്കല്‍ റിലീഫ് ട്രെയിന്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉന്നത റയില്‍വേ-പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ലഖ്നൗവില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Advertisement