ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ട്രെയില്‍ പാളം തെറ്റി പതിനഞ്ചു പേര്‍ക്കു പരുക്കേറ്റു. മീററ്റ്- ലക്നൗ രാജ്യറാണി എക്സ്പ്രസിന്റെ എട്ടു ബോഗികളാണ് പാളം തെറ്റിയത്. രാവിലെ എട്ടു മണിക്കാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം അവസാനിച്ചെങ്കിലും ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരിക്കുകയാണ്. അന്വേഷണത്തിന് ഉത്തരവിട്ടതായും വീഴ്ചയുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും റയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.
Advertisement