ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം. ശക്തിപുഞ്ച് എക്സ്പ്രസിന്റെ ഏഴു ബോഗികള്‍ പാളം തെറ്റി. ആളപായമില്ല. നിസാരപരുക്കുകളേറ്റ ഏഴുപേരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. സോന്‍ഭദ്ര ജില്ലയിലെ ഫറൂഖാബാദ് റയില്‍വേ സ്റ്റേഷനുസമീപത്താണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയോ, സാങ്കേതികത്തകരാറോ ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരുമാസത്തിനിടെ മൂന്നാം തവണയാണ് യുപിയില്‍ ട്രെയിന്‍ അപകടമുണ്ടാകുന്നത്. തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്താണ് സുരേഷ് പ്രഭു റയില്‍വേമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
Advertisement