രാജ്യസഭയില്‍ നിന്ന് രാജിവച്ചശേഷമുള്ള രാഷ്ട്രീയനിലപാട് തീരുമാനിക്കാന്‍ മായാവതി ഇന്ന് പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാജി സൃഷ്ടിച്ച അനുകൂല അന്തരീക്ഷം പരമാവധി ഉപയോഗപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് ഡല്‍ഹിയിലെ യോഗത്തിന്റെ പ്രധാന അജണ്ട. എംപിമാര്‍, എംഎല്‍എമാര്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍, പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യസഭയില്‍ ഉന്നയിക്കാന്‍ ശ്രമിക്കുമ്പോള്‍ സമയം നല്കാതിരുന്നതില് പ്രതിഷേധിച്ചാണ് മായാവതി സഭാംഗത്വം രാജിവച്ചത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുതിരിച്ചടികളില് തളര്ന്നുനില്ക്കുന്ന ബിഎസ്പിക്ക് ആശ്വാസം പകരുന്ന പ്രതികരണങ്ങളാണ് രാജിയെത്തുടര്ന്നുണ്ടായത്