വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ വീനസ് വില്യംസ് - ഗാര്ബിന് മുഗുരുസ പോരാട്ടം. ബ്രിട്ടന്റെ ജോഹന്ന കൊന്തയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഒന്‍പതാം വിമ്പിള്‍ഡന്‍ ഫൈനലിലേക്ക് വീനസെത്തിയത്. സ്ലൊവാക്യയുടെ മഗ്ദലേന റൊബാറിക്കോവയെയാണ് മുഗുരുസ മറികടന്നത്.
ആതിഥേയരുടെ സ്വന്തം താരമായിട്ടും ജോഹന്ന കോണ്ടയ്ക്ക് വീനസിന്റെ കരുത്തിന് മുന്നില്‍ മറുപടിയില്ലായിരുന്നു. ആദ്യസെറ്റില്‍ തീര്‍ന്നു കോണ്ടയുടെ ഊര്‍ജമെല്ലാം. 6-4നാണ് ഒന്നാം സെറ്റ് അമേരിക്കന്‍ കരുത്തിനൊപ്പം നിന്നത്
കോണ്ടയേക്കാള് ആരാധകപിന്തുണയും വീനസിന് ലഭിച്ചു. രണ്ടാം സെറ്റ് അനായാസം വരുതിയിലാക്കിയ വീനസ് 6-2ന് സെറ്റും മല്‍സരവും പോക്കറ്റിലാക്കി. 2015ലെ രണ്ടാം സ്ഥാനക്കാരിയായ മുഗുരസയെ നേരിടാനെത്തിയ റൈബാരിക്കോവ ആദ്യന്തം പിരിമുറുക്കത്തിന്റെ പിടിയിലായിരുന്നു. ആദ്യറൗണ്ട് വിജയം പോലെ അനായാസകരമായിട്ടാണ് സ്പാനിഷ് വനിത 6-1ന് രണ്ട് സെറ്റുകളും നേടിയത്.