E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

വിമ്പിള്‍ഡന്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ മരിന്‍ സിലിച്ച് പോരാട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

roger-federer
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിമ്പിള്‍ഡന്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ മരിന്‍ സിലിച്ച് പോരാട്ടം. തോമസ് ബെര്‍ഡി‌ച്ചിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഫെഡററെത്തുമ്പോള്‍ സാം ക്വെറിയെ തകര്‍ത്താണ് മരിന്‍ സിലിച്ച് ഫൈനലിനെത്തുന്നത്. 

കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്ക് ഇനി വിശ്രമിക്കാം. ഇത് ഫെഡററാണ്. ഫെഡ് എക്സ്പ്രസ്. മുപ്പത്തിയാറിലും വിജയങ്ങളിലേക്ക് ആവേശപൂര്‍വ്വം കുതിച്ചെത്തുന്ന ആരാധകരുടെ സ്വന്തം റോജര്‍ ഫെഡറര്‍. ടൈബ്രേക്കര്‍ വരെ നീണ്ട ആദ്യ സെറ്റ് വരാനിരിക്കുന്ന വലിയ പോരാട്ടത്തിന്റെ സൂചന നല്‍കിയെങ്കിലും ഫെഡററിന്റെ പരിചയസമ്പത്തിന് മുന്നില്‍ ബെര്‍ഡി‌ച്ചിന് മറുപടിയില്ലായിരുന്നു. 

രണ്ടും മൂന്നും സെറ്റുകളില്‍ ബെര്‍ഡിച്ച് മുന്നേറിയെങ്കിലും കൃത്യമായ ഇടവേളകളില്‍ പോയിന്റ് നേടി ഫെഡറര്‍ മല്‍സരം കൈപ്പിടിയിലൊതുക്കി. ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കറും ഭാര്യ അ‍ഞ്ജലിയും ഗാലറിയിലെത്തി. ഫെഡററിന്റെ കടുത്ത ആരാധകനായ സച്ചിന്റെയും ആരാധകരുടെയും മനസ്സുനിറച്ചാണ് കരിയറിലെ പതിനൊന്നാം വിമ്പിള്‍ഡന്‍ ഫൈനലിന് ഫെഡറര്‍ ഒരുങ്ങുന്നത് 

ക്ലാസിക്പോരാണ് ആദ്യസെമിയില്‍ നടന്നത്. ഒപ്പത്തിനൊപ്പം സിലിച്ചും ക്വെറിയും. 2 മണിക്കൂര്‍ 56 മിനിട്ട് നീണ്ട മല്‍സരത്തിന്റെ ആദ്യസെറ്റ് ടൈബ്രേക്കറില്‍ അമേരിക്കന്‍ താരത്തിനൊപ്പം നിന്നു. രണ്ടാം സെറ്റ് 6-4ന് നേടിയതോടെ സിലിച്ച് തിരിച്ചെത്തി. പിന്നീടും വിട്ടുനല്‍കാന്‍ തയാറാകാത്ത ക്വെറി മൂന്നാംസെറ്റും ടൈബ്രേക്കറിലെത്തിച്ചു. 7-6ന് മൂന്നാം സെറ്റും 7-5ന് നാലാം സെറ്റും നേടിയതോടെ കലാശപ്പോരിന് അര്‍ഹനായി ക്രൊയേഷ്യന്‍താരം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :