സംസ്ഥാന വോളിബോൾ അസോസിയേഷനെ സ്പോര്‍ട്സ് കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടും അധികാര ദുർവിനിയോഗവും അന്വേഷിക്കാനും സ്പോര്‍ട്സ് കൗൺസിൽ തീരുമാനിച്ചു.സ്പോര്‍ട്സ് ചട്ടങ്ങൾ അട്ടിമറിച്ച് ജില്ലാ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒരാൾ മൂന്ന് വർഷത്തിലധികം ഭരണതലപ്പത്തെത്തരുതെന്നും ഭാരവാഹികൾക്ക് വോളിബോളുമായി ബന്ധമുണ്ടായിരിക്കണമെന്ന നിബന്ധനകളും നാലകത്ത് ബഷീറിന്റെ നേതൃത്വത്തിലുള്ള സമിതി അട്ടിമറിച്ചതായും കൗണ്‍സില്‍ ആരോപിച്ചു
Advertisement