ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരസ്യവിമര്‍ശനവുമായി കോണ്‍ഗ്രസ്. തോല്പിക്കുകയാണ് നിതീഷിന്റെ ജോലിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബിആസാദ് പരിഹസിച്ചു. ആദര്ശങ്ങളില്ലാത്തവര് എപ്പോഴും നിലപാടുകള്‍ മാറ്റിക്കൊണ്ടേയിരിക്കും. രാഷ്ട്രപതി സ്ഥാനാര്‍ഥിയായ സ്വന്തം സംസ്ഥാനത്തിലെ ദലിത് നേതാവിനെ തോല്പിക്കണമെന്ന പ്രഖ്യാപനം ആദ്യം നടത്തിയത് നിതീഷ് കുമാറാണ്.. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച ജെ.ഡി.യു നിലപാടിനെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ പരസ്യവിമര്‍ശനം.
Advertisement