ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു ഔദ്യോഗികമായി ഇനി മോദിക്കൊപ്പം. പട്നയില്‍ ചേരുന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് പ്രമേയം പാസാക്കി. നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ കണ്‍വീനറാകും. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനവും സഹമന്ത്രിസ്ഥാനവും ജെ.ഡി.യുവിന് ലഭിക്കും. അതേസമയം, ശരദ്് യാദവിനൊപ്പം ഉറച്ചുനില്‍ക്കുന്ന ജെ.ഡി.യുവിലെ കേരളഘടകത്തിന്റെ ഭാവിയെക്കുറിച്ചും ചര്‍ച്ച തുടരുകയാണ്. കേരളഘടകത്തെ പുറത്താക്കിയേക്കും. നിര്‍വാഹകസമിതി യോഗത്തില്‍ എം.പി വീരേന്ദ്ര കുമാര്‍ എം.പി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിച്ചെന്നാരോപിച്ച് ആര്.ജെ.ഡി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ പ്രതിഷേധിച്ചു.
Advertisement