ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ജെഡിയു ശരത്യാദവ് വിഭാഗത്തിന്റെ ദേശീയ എക്സിക്യൂട്ടിവ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മൂന്നു എംപിമാരും 14 സംസ്ഥാന കമ്മിറ്റികളും തങ്ങള്‍ക്കൊപ്പമാണെന്നാണ് ശരത്യാദവ് വിഭാഗത്തിന്റെ അവകാശവാദം. ശരത് യാദവിന് പൂര്‍ണപിന്തുണ നല്കാന് കേരളഘടകം നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം നിതീഷ്കുമാര്‍ വിളിച്ച ദേശീയ എക്സിക്യൂട്ടിവില്‍ ശരത്യാദവിനെ പിന്തുണയ്ക്കുന്നവര്‍ പങ്കെടുത്തിരുന്നില്ല. അടുത്തമാസം എട്ടിന്്ചേരുന്ന ദേശീയ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കണോ വേണ്ടയോ എന്നകാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.
Advertisement