സ്വന്തം മണ്ണില്‍ അവസാന മത്സരത്തിന് ഇന്ന് ഉസൈന്‍ ബോള്‍ട്ടിറങ്ങും. കിങ്സ്റ്റണ്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാന്‍ മുപ്പതിനായിരത്തിലധികം ആരാധകര്‍ ഒത്ത് കൂടും. ഒളിപിക്സ് താരങ്ങളടക്കമുള്ള മികച്ച താരങ്ങളാണ് അന്തിമപോരാട്ടത്തില്‍ ബോള്‍ട്ടുമായി ഏറ്റുമുട്ടുക. ജൂണ്‍ 2013ന് ശേഷം ഇതുവരെയും തോല്‍വിയറിയാതെയാണ് ബോള്‍ട്ടിന്റെ കുതിപ്പ്. ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ ലോക ചാംപ്യന്‍ഷിപ്പിലാണ് ബോള്‍ട്ടിന്റെ അവസാന പോരാട്ടം
Advertisement