സംസ്ഥാന പബ്ലിക് സർവീസ്കമ്മിഷൻ പരീക്ഷയിൽ ഇനി സ്പോട്സ് ക്വാട്ടയും വരുന്നു. പി.എസ്.സി പരീക്ഷയിൽ സ്പോട്സ് താരങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ ധാരണ ആയതായി സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ. എത്ര ശതമാനം സംവരണം എന്ന കാര്യത്തിൽ അന്തിമതീരുമാനം വൈകാതെ ഉണ്ടാകും.
നിരവധിനേട്ടങ്ങൾ കൈവരിച്ചിട്ടും കായികതാരങ്ങൾ സർക്കാർ ഓഫീസ് കയറിമടുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എസ്.സി-എസ്.ടി, ഒ.ബി.സി സംവരണം പോലെ പി.എസ്.സിയിൽ ഇനി സ്പോട്സ് വിഭാഗത്തിലും സംവരണം ഏർപ്പെടുത്തും. കായികനേട്ടങ്ങൾ കൈവരിച്ചവർക്ക് ഗ്രേസ് മാർക്ക് സംവിധാനം ആണ് നിലവിൽ പി.എസ്.സി നൽകുന്നത്. പി.എസ്.സിയിൽ കായിക താരങ്ങൾക്ക് സംവരണം അനുവദിക്കുന്നകാര്യത്തിൽ മുഖ്യമന്ത്രി പി.എസ്.സി. ചെയർമാനെ കണ്ടിരുന്നു. കായിക താരങ്ങൾക്ക് സംവരണം ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവ്്വൈകാതെ പുറത്തിറങ്ങും. ഒരു ശതമാനമെങ്കലും സംവരണം വേണം എന്നാണ് സ്പോട്സ് കൗൺസിലിന്റെ ആവശ്യം. ഇക്കാര്യത്തിലും അന്തിമതീരുമാനം ഉടനുണ്ടാകും.