ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചു. അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കും. ശേഷിക്കുന്ന പ്രതികളെ പിടികൂടാന്‍ സഹായമഭ്യര്‍ത്ഥിച്ച് ലോക്നാഥ് ബെഹ്റ ഡിജിപി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ക്ക് കത്തയച്ചു.
അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.കേസിലെ മുഴുവന്‍ പ്രതികളേയും രണ്ടാഴ്ചയ്ക്കകം പിടികൂടണമെന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണവും സംഘം അന്വേഷിക്കും. ഇരിങ്ങാലക്കുട എ.സി.പി. കിരണ്‍ നാരായണന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടന്നിരുന്നത്.
Advertisement