E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 07:08 PM IST

Facebook
Twitter
Google Plus
Youtube

ജിഷ്ണു പ്രണോയ് കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്ന് സുപ്രീംകോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിഷ്ണു പ്രണോയ് കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്ന് സുപ്രീംകോടതി. അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം കേരളം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ സിബിഐ ഇന്നും നിലപാട് അറിയിച്ചില്ല. അതേസമയം, സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ മഹിജ ഹര്‍ജി സമര്‍പ്പിച്ചു. 

ജിഷ്ണു, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കം മൂന്നുപേരുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്‍റെ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. രണ്ടുകേസുകളിലെയും അന്വേഷണം ഏതുഘട്ടത്തിലാണെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ശാസ്ത്രീയപരിശോധനയടക്കം നടക്കുകയാണെന്ന് കേരളം അറിയിച്ചപ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. രണ്ടുകേസുകളിലും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ അടുത്താഴ്ച നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, ജിഷ്ണുക്കേസ് സിബിഐ ഏറ്റെടുക്കണമെന്ന് മഹിജയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേരള പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. കേസില്‍ വലിയ വീഴ്ചയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും മഹിജയുടെ ഹര്‍ജിയില്‍ ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.