യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിന്റെ ജലപീരങ്കിയേറ്റ് ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ക്ക് പരുക്ക്. സെക്രട്ടേറിയറ്റിന് മുന്നില്‍ മദ്യവിരുദ്ധ സമിതിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ജലപീരങ്കിയേറ്റ് നിലത്തുവീണ ഗോപിനാഥന് നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കിയിലാണ് അപകടം.
Advertisement