ആര്.കെ.നഗര്‍ തിരഞ്ഞെടുപ്പ് ആരെയും പിന്തുണയ്ക്കില്ലെന്ന് രജനീകാന്ത്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്. അതേസമയം അണ്ണാ ഡി.എം.കെ പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ ശശികല വിഭാഗം നിയമ നടപടിക്കൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുെമന്ന് ആര്.കെ നഗര്‍ സ്ഥാനാര്‍ഥിയും അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയമായി ടി.ടി.വി ദിനകരന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ പനീര്‍സെല്‍വം പക്ഷം തുടര്‍ നടപടി പ്രഖ്യാപിച്ചിട്ടില്ല. ഒ.പി.എസ് വിഭാഗത്തിലെ പ്രമുഖ നേതാക്കള്‍ മറീന ബിച്ചിലെ ജയാസമാധിയില് രാവിലെ പ്രാര്‍ഥന നടത്തി. സ്ഥാനാര്‍ഥികളെല്ലാം അവസാന ദിനമായ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും.
Advertisement