ചെന്നൈ ടി.നഗറിലെ ബന്ധുവീട്ടില്‍ കഴിയുന്ന വി.കെ. ശശികലയുമായി കൂടിക്കാഴ്ച നടത്താനാവാതെ ദിനകരന്‍ വിഭാഗത്തിലെ നേതാക്കള്‍. പരോള്‍ വ്യവസ്ഥയിലെ കര്‍ശന ഉപാധികള്‍ കാരണം എം.പിമാരടക്കം വീടിന് മുന്നിലെത്തി മടങ്ങുകയാണ്. അതേസമയം ശശികല ജയിലിന് പുറത്തുള്ളതിന്‍റെ ആത്മവിശ്വാസത്തിലാണ് ദിനകരന്‍റെ നീക്കങ്ങള്‍. കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിന് ജയിലിലേക്ക് പോകുന്ന സമയത്തുണ്ടായിരുന്ന പോയസ് ഗാര്‍ഡനും ഭരണത്തിലെ നിയന്ത്രണവും ശശികലയ്ക്ക് ഇന്നില്ല.
എങ്കിലും പരോള്‍ ലഭിച്ച് ചെന്നൈയിലെത്തിയ ശശികലയെ കാണാന്‍ പ്രവര്‍ത്തകരടക്കം നിരവധി പേരാണ് എത്തുന്നത്. കര്‍ശന ഉപാധികള്‍ കാരണം ആര്‍ക്കും കൂടിക്കാഴ്ച നടക്കില്ല. എം.പിമാരും എം.എല്‍.എമാരും വീടിന് പുറത്ത് കാത്തുനില്‍ക്കും. ശശികല, ഭര്‍ത്താവ് നടരാജനെ കാണാന്‍ ആശുപത്രിയിലേക്കിറങ്ങുന്നതും തിരിച്ചുവരുന്നതും വരെ. നടരാജന്‍റെ ആരോഗ്യസ്ഥി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പരോള്‍ കാലാവധി നീട്ടാനുള്ള അപേക്ഷ നല്‍കാനാണ് ദിനകരന്‍ വിഭാഗം ആലോചിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പരിമിതിയുണ്ടെങ്കിലും ശശികലയുടെ വരവ് ദിനകരന്‍ വിഭാഗത്തിന്‍റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.