ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍നിന്നാണ് 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പൊലീസ് പരിശോധനയുണ്ടെന്ന് അറിഞ്ഞ് പ്രതികള്‍ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു
ധന്‍ബാദില്‍നിന്ന് ഇന്നലെ രാത്രി ആലപ്പുഴയിലെത്തിയ ട്രെയിനിലാണ് കഞ്ചാവ് കടത്തിയത്. പതിനൊന്ന് പൊതികളിലായായി ബര്‍ത്തിലും സീറ്റിന് താഴെയുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. എസ് വണ്‍ കോച്ചില്‍ ബാഗില്‍ ഒളിപ്പിച്ചായിരുന്നു കടത്ത്. പ്ലാറ്റ്ഫോമിലും ട്രെയിനിലും പൊലീസ് പരിശോധന കണ്ട് പ്രതികള്‍ കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. റയില്‍വെ പൊലീസും ആര്.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവകണ്ടെടുത്തത്
ഒാണക്കാലം ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങവില് നിന്ന് വ്യാപകമായി ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത് .