ആലുവയില്‍ രണ്ടു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ബംഗാള്‍ സ്വദേശിയായ മെഹര്‍ ഷെയ്ഖാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ആലുവ യു.സി. കോളജിനു സമീപം, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ നിന്നാണ് രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. കൊല്‍ക്കത്ത സ്വദേശി മെഹര്‍ ഷെയ്ഖ് താമസിച്ചിരുന്ന വീട്ടിലും വീടിനോട് ചേര്‍ന്നുള്ള പറമ്പിലും ചെറുപൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാളുടെ സഹായിയാണ് തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വിറ്റിരുന്നതെന്നാണ് വിവരം. സഹായിക്കുവേണ്ടി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
തമിഴ്നാട് സ്വദേശികളില്‍ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. തമിഴ്നാട് സ്വദേശികള്‍ പാലക്കാട്ട് എത്തിക്കുന്ന കഞ്ചാവ് ആലുവയിലെ തന്റെ താമസ സ്ഥലത്ത് കൊണ്ടുവന്ന് ചെറുപൊതികളാക്കി വില്പന നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു