ചാലക്കുടി കൊരട്ടിയില്‍ കടയടച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടെ വ്യാപാരിയെ തലയ്ക്കടിച്ചു വീഴ്ത്തി പണം കവര്‍ന്നു. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് പണം കവര്‍ന്നത്.
ചാലക്കുടി ഡിവൈന്‍നഗര്‍ ജംക്ഷനു സമീപം പച്ചക്കറി നടത്തുന്ന വ്യാപാരി നാരായണന്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കടപൂട്ടി മുറ്റത്തേയ്ക്ക് ഇറങ്ങിയ ഉടനെ, ബൈക്കില്‍ പാഞ്ഞെത്തിയ മൂന്നു യുവാക്കള്‍ ബാഗ് തട്ടിയെടുത്തു. ഇരുമ്പുവടിക്കൊണ്ട് തലയ്ക്കടിയേറ്റു. കയ്യിലും അടിയേറ്റു. തലപൊട്ടി ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ ഉടനെ പൊലീസ് എത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വ്യാപാരി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അമിതവേഗതയിലാണ് ബൈക്ക് വന്നതെന്ന് കണ്ടെത്തി. പ്രതികളെ കുടുക്കാന്‍ പൊലീസിന്റെ ശ്രമം തുടരുകയാണ്.