ഒറ്റപ്പാലം നഗരത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി അൻപത്തിരണ്ടുകാരിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച യുവാക്കളിലൊരാൾ പിടിയിൽ. നിരവധി കേസുകളിൽ ഉൾപ്പെട്ട കോഴിക്കോട് കൊടുവള്ളി കല്ലായിക്കുന്നത്ത് കുഞ്ഞാൻ എന്ന നിസാറിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തെന്നടി ബസാറിലെ വീട്ടിലായിരുന്നു പിടിച്ചുപറിശ്രമം. ബന്ധുക്കളും നാട്ടുകാരും ചേർന്നാന്ന് നിസാറിനെ പിടികൂടിയത്. കൂട്ടാളി ആഷിഖ് ബൈക്കിൽ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല സ്വർണമല്ലായിരുന്നു. നിസാറിന്റെ പേരിൽ മോഷണവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.