പഴനി ക്ഷേത്രത്തിന് സമീപം കഞ്ചാവ് വില്പന പൊടിപൊടിയ്ക്കുന്നു. പൊലിസ്, എക്സൈസ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നാണ് പരാതി. ഇനിയെങ്കിലും അധികൃതര്‍ നടപടികളിലേയ്്ക്ക് കടന്നില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
ക്ഷേത്രത്തില്‍ വരുന്നവരെ ലക്ഷ്യമിട്ടാണ് കഞ്ചാവ് വില്‍പ്പനക്കാര്‍ എത്തുന്നത്. എന്നാല്‍ ഭക്തരെക്കാള്‍ കൂടുതല്‍ കഞ്ചാവ് ഉപയോഗിയ്ക്കുന്നതാകട്ടെ പ്രദേശവാസികള്‍ തന്നെയാണ്. ഇരുനൂറ് രൂപയാണ് ഒരു ചെറിയ പായ്ക്കറ്റിന്റെ വില. ക്ഷേത്രത്തിലേയ്ക്ക് പോകുന്ന പടിക്കെട്ടില്‍ പരസ്യമായാണ് വില്പന. കാര്യമായ പരിശോധന ഒന്നും നടക്കാറില്ല. അഥവാ പിടിയ്ക്കപ്പെട്ടാലും എന്തെങ്കിലും കൈമടക്ക് കൊടുത്ത് ഊരിപോരാം. പരസ്യമായ കഞ്ചാവ് വില്പനയ്ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി.
പരിശോധന കാര്യക്ഷമമാക്കി ശക്തമായ നടപടികള്‍ പൊലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു.