വയനാട് കണിയാമ്പറ്റയിൽ കൃഷിയിടത്തിൽ വളർത്തിയ നാല് കഞ്ചാവ് ചെടികൾ എക്സൈസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ബത്തേരി തൊവരിമല സ്വദേശി വി. ജെ. ജോർജിനെ അറസ്റ്റു ചെയ്തു. കാപ്പിത്തോട്ടത്തിലുള്ള ഷെഡിനോട് ചേർന്ന് ചാക്കിൽ മണ്ണ് നിറച്ചാണ് ചെടികൾ വളർത്തിയത്. മൂന്ന് മാസം പ്രായവും ആറടി ഉയരവുമുള്ള ചെടികളാണ് പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.
Advertisement