ഈ കണ്ടത് ഗോരഖ്പൂരിലെ അമ്മമാരെയാണ്. ആശുപത്രിയുടെ അനാസ്ഥയില്‍ ജീവന്‍ നഷ്ടപ്പെട്ട പിഞ്ചോമനകളെ കയ്യിലെടുത്ത് മടങ്ങേണ്ടി വരുന്ന അമ്മമാരെ. ബിആര്ഡി ആശുപത്രിക്ക് മുന്നില്‍ നിന്ന് മനോരമ ന്യൂസ് പുറത്തുവിട്ട ഈ ദൃശ്യങ്ങള്‍ മനസാക്ഷിയുള്ള ഏവരുടെയും കണ്ണ് നനയിച്ചു. പരുക്കേല്‍ക്കുന്ന പശുക്കളെ രക്ഷിക്കാന്‍ ആംബുലന്‍സ് സൗകര്യമുള്ള സംസ്ഥാനത്താണ് മനുഷ്യക്കുഞ്ഞുങ്ങളുടെ മൃതദേഹത്തോട് ഈ അനാദരവ്. ജനാധിപത്യത്തിലെ ഈ കടുത്ത മനുഷ്യാവകാശലംഘനത്തിന് എന്തുണ്ട് വിശദീകരണം സ്വാഗതം , കൗണ്ടര്‍ പോയന്‍റിലേക്ക്
Advertisement