ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?

SHARE

കെപിസിസി ഭാരവാഹി പട്ടിക വഴിയില്‍ അലയുന്നു. സംവരണതത്വം പാലിക്കാത്ത പട്ടിക ഹൈക്കമാന്‍ഡ് മടക്കി. തിരുത്തല്‍ വേണമെങ്കില്‍ അത് ഹൈക്കമാന്‍ഡ് ചെയ്തോട്ടെയെന്ന് പിസിസി നേതൃത്വം. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ പട്ടിക അംഗീകരിച്ച് അടുത്ത നടപടികളിലേക്ക് കടന്നെങ്കിലും ഗ്രൂപ്പു ബലാബലത്തില്‍ ഇവിടെ സംവരണമാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെട്ടു. സ്ത്രീകള്‍, യുവാക്കള്‍, പിന്നാക്കവിഭാഗങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തസംവരണ വിഭാഗങ്ങളെ അപ്പാടെ അവഗണിച്ചു 282 പേരുടെ പട്ടിക. ആ പട്ടിക കയ്യില്‍ വച്ചാല്‍മതി എന്ന് ഹൈക്കമാന്‍ഡ് പറഞ്ഞതോടെയാണ് പട്ടിക പെരുവഴിയിലായത്. ഈ നില തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി AICC ചേരും. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, കെപിസിസിയില്‍ മുന്‍ഗണന ഗ്രൂപ്പിനോ പാര്‍ട്ടിയുടെ നല്ല ഭാവിക്കോ ?

MORE IN Counter Point
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.