വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് നൂറുനാവാണ്. പക്ഷെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് പറയുന്നത് മറ്റൊന്നാണ്. പദ്ധതി കരാറിലെ ജുഡീഷ്യല്‍ അന്വേഷണം കഴിയുന്നതുവരെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്വേഷണം ഒരു വഴിക്ക് നടക്കും, പദ്ധതി പൂര്‍ത്തിയാക്കല്‍ മറുവഴിക്കും നടക്കും എന്നു പറഞ്ഞ മുഖ്യമന്ത്രി വിഴിഞ്ഞം ബര്‍ത്ത് ഉദ്ഘാടനം ചെയ്തു . കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, ക്രമക്കേട് സംശയിക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ശരിയോ ?
Advertisement