സംസ്ഥാന വികസനത്തിന് അഴിമതി രഹിത ഭരണം ഉറപ്പാക്കാനാണ് എന്റെ സര്‍ക്കാരിനെ ജനം തിരഞ്ഞെടുത്തത്. അഴിമതിയോട് പൂര്‍ണ അസഹിഷ്ണുത പുലര്‍ത്തുന്ന, ക്രിയാകത്മക നിലപാട് പ്രകടമാക്കുന്നതാവും എന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. പിണറായി വിജയന് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലെ വരികളാണ് ഈ പറഞ്ഞത്. അഴിമതിയോട് സന്ധിയില്ലാത്ത സര്‍ക്കാര്‍ പക്ഷെ ഇരുട്ടിവെളുക്കും മുമ്പ് അഴിമതിവിരുദ്ധ ഏജന്‍സിയുടെ തലവനെ പുറത്താക്കി. കാരണമെന്തെന്ന് വോട്ടുചെയ്ത ജനങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളാണ് ജേക്കബ് തോമസിനെ പുറത്താക്കാന്‍ കാരണമെന്ന് കേൾക്കുന്നു. ഒറ്റക്കോടതി പരാമര്‍ശത്തില്‍ ഇതവരെ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ച വിശ്വാസ്യത ഒലിച്ചുപോയതെങ്ങനെ ?ജേക്കബ് തോമസിനെ മാറ്റിയത് നന്നായെന്ന് പ്രതിപക്ഷം പറയുന്നതെന്ത് ? നിരന്തര വിമര്‍ശനങ്ങൾ ഏറ്റുവാങ്ങുന്ന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയെത്തന്നെ വിജിലന്‍സ് ഭരണം ഏല്‍പ്പിക്കാന്‍ കാരണമെന്ത് ?
Advertisement