ഡിസംബര്‍ പതിനഞ്ചിന് ശേഷം കേരളം കണ്ട സമരമുഖങ്ങളാണ്, പ്രതിഷേധസ്വരങ്ങളാണ് ഈ കണ്ടതും കേട്ടതും. അന്നോളമില്ലാതിരുന്ന പലയിടങ്ങളും സംഘര്‍ഷഭൂമിയായി. ദേശീയ, സംസ്ഥാന പാതയോരത്തുനിന്ന് മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള ദിവസങ്ങള്‍. ഇന്നിപ്പോള്‍ കാര്യങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണ്. കോടതി പറഞ്ഞ സമയം നാളെ തീരും. പിന്നെ നിയമപരമായി പാതയോരത്ത് മദ്യശാലകള്‍ പറ്റില്ല. മാറ്റിസ്ഥാപിക്കാന്‍ കൂടുതല്‍ സമയംചോദിച്ചുള്ള ഹര്‍ജികളില്‍ കോടതി നാളെ വിധിപറയുകയും ചെയ്യും. എവിടെയാണ്? എങ്ങനെയാണ് ഈ പ്രശ്നത്തിനൊരു പരിഹാരം?
Advertisement