ഇത് ഇന്ന് വാട്സാപ്പില്‍ കിട്ടിയ മെസേജ്. ഇന്നാട്ടിലെ സാധാരണക്കാരന്റെ മനസ്സാണ് ഇതിലുള്ളത്.
അച്ഛാദിന്‍ വന്നാലെന്ത്, ജി.എസ്.ടി വന്നാലെന്ത്, സുപ്രിംകോടതി മൗലികാവകാശത്തെക്കുറിച്ച് വിധി പറഞ്ഞാലെന്ത്. സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ വിഷയമായ ഇന്ധനവിലയുടെ കാര്യത്തില്‍ ആര്‍ക്കും ഒരു ഉത്തരവാദിത്തവും ഇല്ല. കഴിഞ്ഞ ജൂണ്‍ 17 മുതല്‍ ഇന്ധനവില ദിവസേന മാറുകയാണ്. അന്ന് പെട്രോളിന് 69 രൂപ 7 പൈസ. ഇന്ന് 72 രൂപ 45 പൈസ. 3 രൂപ 52 പൈസയുടെ വര്‍ധന. എവിടെയും ബ്രേക്കിങ് ന്യൂസ് കണ്ടില്ല. ആരുടെയും പ്രതിഷേധം കണ്ടില്ല. അതെ. ഉയരുന്ന പെട്രോള്‍ വില പതുക്കെ, ആരുമാരും ശ്രദ്ധിക്കാതെ, നമുക്കൊരു ശീലമാവുകയാണ്. അതായിരുന്നു എണ്ണക്കമ്പനികളുടെ അടവ്. അവര്‍ക്ക് ചൂട്ടുപിടിച്ച കേന്ദ്രസര്‍ക്കാരിന്റെ തന്ത്രം. എണ്ണക്കമ്പനികളുടെ വാഴ്ചയ്ക്കു മുന്നില്‍ ഇനി കേന്ദ്രസര്‍ക്കാര്‍ വെറും നോക്കുകുത്തി.
രാജ്യാന്തര മാര്‍ക്കറ്റില്‍ എണ്ണവില കുറഞ്ഞ മാസമായിട്ടും ഓഗസ്റ്റില്‍ ഇന്ധനവില കൂടി. എണ്ണക്കമ്പനികള്‍ ജനങ്ങളെ തീതീറ്റിക്കുമ്പോള് എവിടെ ധനമന്ത്രി? എവിടെ പെട്രോളിയം മന്ത്രി? എവിടെ പ്രധാനമന്ത്രി? എവിടെ അച്ഛാദിന്‍?