മസ്കത്ത്: ഒമാനില്‍ ഒക്ടോബറിലെ ഇന്ധന വില വര്‍ധിച്ചു. എം 95 പെട്രോളിന് 205 പൈസയും എം 91 പെട്രോളിന് 185 പൈസയും ഡീസലിന് 211 പൈസയും ഈടാക്കും. എണ്ണ - പ്രകൃതി വാതക മന്ത്രാലയം പ്രഖ്യാപിച്ച നിരക്കുകള്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.
എം95 പെട്രോള്‍ ലിറ്ററിന് 196 പൈസയായിരുന്നു സെപ്തംബറിലെ നിരക്ക്. എം 91 പെട്രോളിന് 186 പൈസയും ഡീസലിന് 201 പൈസയുമാണ് ഈടാക്കിയിരുന്നത്. ഇന്ധന സബ്സിഡി എടുത്തുകളഞ്ഞതിന് ശേഷം എണ്ണവിലയിലുണ്ടായ ഏറ്റവും വലിയ വര്‍ധനയാണ് ഒക്ടോബറിലേത്.