E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 03:13 PM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷനില്‍ താരമായി മെലാനിയ ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷനില്‍ താരമായി മെലാനിയ ട്രംപ്. ആദ്യ പ്രസംഗം മോശമായില്ല‌. പക്ഷേ പ്രസംഗത്തില്‍ എവിടെയൊക്കെയോ മിഷേല്‍ ഒബാമയെ അനുകരിക്കാനാണോ ഡോണള്‍ട് ട്രംപിന്‍റെ സഹധര്‍മിണി ശ്രമിച്ചതെന്ന് കേട്ടിരുന്നവരില്‍ പലര്‍ക്കും സംശയമുണ്ടായി. 

നിശ്ചയദാര്‍ഢ്യം, കഠിനാധ്വാനം , മറ്റുള്ളവരോടുള്ള ബഹുമാനം , തന്‍റെയും ഭര്‍ത്താവിന്‍റെയും ജീവിതനേട്ടങ്ങളുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞു മെലാനിയ ട്രംപ്. 2008ല്‍ ബരാക് ഒബാമയുടെ കണ്‍വന്‍ഷനില്‍ മിഷേല്‍ പറഞ്ഞതും ഇതു തന്നെ. ജീവിതമൂല്യങ്ങളിലേക്ക് കടന്നപ്പോള്‍ അത് തനി കോപ്പിയടിയായി. ജീവിതമൂല്യങ്ങള്‍ എന്‍റെ മകനിലേക്ക് പകരനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് വരും തലമുറകളിലേക്കും എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം നിങ്ങളുടെ സ്വപ്നങ്ങളും അത് എത്തിപ്പിടിക്കാനുള്ള നിശ്ചയദാര്‍ഢ്യവുമാണ് നേട്ടങ്ങള്‍ക്ക് അടിത്തറയാവുക. ഇതേ വാചകം, 2008ല്‍ മിഷേല്‍ ഒബാമ പറഞ്ഞപ്പോള്‍ വാക്യഘടനയില്‍ മാത്രമാണ് ചെറിയ വ്യത്യാസം ഉണ്ടായിരുന്നത്. 

കടുപ്പക്കാരനെന്ന് തോന്നുമെങ്കിലും തന്‍റെ ഭര്‍ത്താവ് സ്നേഹമുള്ളവനും തുറന്നചിന്താഗതി്കകാരനുമാണെന്ന് മെലാനിയ സാക്ഷ്യപ്പെടുത്തുന്നു. വിദ്വേഷപ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ട്രംപ് ഉള്ളില്‍ സഹജീവികളോട് വലിയ കരുതലുള്ളയാളാണെന്നാണ് ഭാര്യ പറയുന്നത്. അമേരിക്കയെ സുരക്ഷിതമാക്കാന്‍ ട്രംപിനേ കഴിയൂവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സ്ലൊവേനിയയില്‍ ജനിച്ച ,മോഡല്‍ കൂടിയായ മെലാനിയ ട്രംപ് അപൂര്‍വമായെ പൊതുവേദിയില്‍ എത്താറുള്ളൂ. ട്രംപിന്‍റെ പ്രചാരണവിഭാഗം തയാറാക്കിയ പ്രസംഗമാണ് മെലാനിയ ട്രംപ് പാര്‍ട്ടി കണ്‍വന്‍ഷനില്‍ വായിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :