E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 07:52 AM IST

Facebook
Twitter
Google Plus
Youtube

More in കേന്ദ്ര ബജറ്റ് 2017

ഇ.അഹമ്മദിന്റെ നിര്യാണം: ബജറ്റ് മാറ്റണമെന്ന് പ്രതിപക്ഷം; ഇല്ലെങ്കിൽ ബഹിഷ്കരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോക്സഭയുടെ പ്രവർത്തനരീതിയും പാരമ്പര്യവുമനുസരിച്ച് സമ്മേളനകാലയളവിൽ സിറ്റിങ് എംപി അന്തരിച്ചാൽ സഭ ചേർന്ന് അതിൽ അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. കഴിഞ്ഞ വർഷം ജൂലൈ 18ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ അന്തരിച്ച മധ്യപ്രദേശിൽ നിന്നുളള ബിജെപി അംഗം ദൽപത് സിങ് പരാസ്തെയ്ക്ക് അനുശോചനം രേഖപ്പെടുത്തി പാർലമെന്റ് പിരിയുകയായിരുന്നു. ജൂൺ ഒന്നിനാണ് ദൽപത് സിങ് പരാസ്തെ അന്തരിച്ചത്. ഇത് പരിഗണിച്ചാൽ അഹമ്മദിന് ആദരവ് രേഖപ്പെടുത്തി ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞേക്കും. 25 വർഷം ലോക്സഭാംഗവും 18 വർഷം നിയമസഭാംഗവുമായിരുന്ന അഹമ്മദ് 2004 ലെ ആദ്യ യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായും രണ്ടാം യുപിഎ സർക്കാരിൽ റെയിൽവേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബജറ്റ് അവതരിപ്പിച്ച ശേഷം ഇ.അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ പിരിയുക, ഇ.അഹമ്മദ് അംഗമല്ലാത്ത രാജ്യസഭ സാധാരണ പോലെ പ്രവർത്തിക്കാവുന്നതിനാൽ അഹമ്മദിന് അനുശോചനം രേഖപ്പെടുത്തിയ ലോക്സഭ പിരിഞ്ഞ ശേഷം ദേശീയ ബജറ്റ് രാജ്യസഭയിൽ അവതരിപ്പിക്കുക തുടങ്ങിയ സാധ്യതകളുണ്ട്. ഇക്കാര്യത്തിൽ പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാറുമായും പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖർഗെയുമായും ആശയവിനിമയം നടത്തിയ ശേഷം ലോക്സഭാ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്ത ശേഷം ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനാകും തീരുമാനമെടുക്കുക.

ജൂൺ 18 ന് പരാസ്തെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭ പിരിയുന്നതിന് മുൻപ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയ്ക്ക് പരിചയപ്പെടുത്തി ഒരു നടപടിക്രമം പൂർത്തിയാക്കിയിരുന്നു. ഇതാണ് ബജറ്റ് അവതരിപ്പിച്ച ശേഷം അനുശോചനം രേഖപ്പെടുത്തി പിരിയാനുള്ള സാധ്യത സൂചിപ്പിക്കുന്നത്. 

അതേസമയം, ബജറ്റ് വൈകിട്ടത്തേക്ക് മാറ്റാനാവുമെന്ന് മുന്‍ ലോക്സഭ സെക്രട്ടറി ജനറല്‍ ബഡ്ജറ്റ് പിഡിറ്റി ആചാരി. രാവിലെ ആദരാഞ്ജലി അര്‍പ്പിച്ച് പിരിയാവുന്നതാണെന്നും ആചാരി മനോരമ ന്യൂസിനോട് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :