ഇ.അഹമ്മദിനോട് ഡല്‍ഹിയിലെ ആര്.എം.ലോഹിയ ആശുപത്രി അധികൃതര്‍ കാണിച്ചത് ക്രൂരമായ ശാരീരിക അതിക്രമമാണെന്ന ആരോപണവുമായി കുടുംബം. മരിച്ച അഹമ്മദിന്റെ ശരീരത്തില്‍ മണിക്കൂറുകളോളം യന്ത്രങ്ങള്‍ ഘടിപ്പിച്ചത് എന്തിനെന്ന് അറിയില്ല. പിതാവിനോട് കാണിച്ച് ക്രൂരതയ്ക്ക് ആശുപത്രി അധികൃതര്‍ മറുപടി നല്‍കണമെന്നും മകള്‍ ഫൗസിയ കണ്ണൂരില്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ.അഹമ്മദിനോട് ആശുപത്രി അധികൃതര്‍ അനീതികാണിച്ചെന്ന വിമര്‍ശനം ശക്തിപ്പെടുത്തിയാണ് കുടുംബം വീണ്ടും രംഗത്തെത്തിയത്.താനടക്കമുള്ള കുടുംബാംഗങ്ങള്‍ കാലുപിടിച്ച് അപേക്ഷിച്ചിട്ടും പിതാവിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ വിശദീകരിച്ചില്ല.
മരണം ഉറപ്പായിട്ടും മണിക്കൂറുകളോളം ഉപ്പയുടെ ശരീരത്തില്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചു. രാജ്യത്തെ ആരോഗ്യരംഗം ലജ്ജിക്കുന്ന തരത്തില്‍ ആശുപത്രി അധികൃതര്‍ പെരുമാറിയത് എന്തിനുവേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും മകള്‍ പറഞ്ഞു. ആര്‍എം ലോഹിയ ആശുപത്രി അധികൃതര്‍ ഇ.അഹമ്മദിന്റെ ശരീരത്തോട് കാണിച്ച അനീതിക്ക് വിശദീകരണം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.