പിണറായിക്കാലത്തെ മാധ്യമങ്ങൾ

ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു ദേശീയ മാധ്യമദിനം. മാധ്യമ സ്വാതന്ത്ര്യം ആയിരുന്നു എവിടെയും ചര്‍ച്ചയിലെ പ്രധാന വിഷയം. അതുകഴിഞ്ഞ് ഒരാഴ്ച തികയും മുന്‍പേ മാധ്യങ്ങളെ എന്താണ് സ്വാതന്ത്ര്യമെന്ന് നമ്മുടെ മുഖ്യമന്ത്രി പഠിപ്പിച്ചു. സംഗതി സിംപിളാണ്. ഭരണാധികാരികള്‍ നിശ്ചയിക്കും മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഏതുവരെയാകണമെന്ന്. നമ്മുടെ സെക്രട്ടറേറിയറ്റലേക്കുള്ള പ്രവേശനം നിഷേധിച്ചു കൊണ്ടായിരുന്നു ടെസ്റ്റ് ടോസ്. എന്നുവച്ചാല്‍ സാധാരണക്കാര്‍ക്ക് കടക്കാന്‍ പറ്റുന്ന സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകനായിപ്പോയതു കൊണ്ട് ഒരാള്‍ക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥ. അതിപ്പ കോടതിയിലും അങ്ങനെ തന്നെയല്ലേ എന്നു ചോദിക്കാം. നാളെ മുതല്‍ ഇതൊരു കീഴ്്വഴക്കമാക്കി ഓരോ സ്ഥലത്തും നടപ്പാക്കാം. അതൊക്കെയാണ് അതിലെ പ്രശ്നങ്ങള്‍. അന്ന് മാധ്യമപ്രവര്‍ത്തകര്‍ അവിടെ ചെന്നത് കൂട്ടുകാരന്റെ മോള്‍ടെ കല്യാണത്തില്‍ പങ്കെടുക്കാനൊന്നുമായിരുന്നില്ല. പിണറായി സര്‍ക്കാരിലെ മന്ത്രിയായിരുന്ന ശശീന്ദ്രന്‍ കുടുങ്ങിയ ഒരു നാറ്റക്കേസിലന്റെ റിപ്പോര്‍ട്ട് കൊടുക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു 

മുഖ്യമന്ത്രി പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങാം എന്നു തന്നെ വയ്ക്കാം. എന്നുവച്ചാല്‍ അദ്ദേഹമോ അദ്ദേഹത്തിന്റെ ആപ്പീസോ അറിയാതെയാണ് മാധ്യമപ്രവര്‍ത്തകരെ പടിക്കു പുറത്ത് നിര്‍ത്തിയത്് എന്നത്. അങ്ങനെ വിശ്വസിക്കണമെങ്കില്‍ പക്ഷേ, അതാരുടെ തീരുമാനമായിരുന്നെന്ന് കണ്ടെത്തി പറയണം. വേറൊന്നും കൊണ്ടല്ല, തന്റെ സെക്രട്ടേറിയറ്റില്‍ ഇതുപോലൊരു പ്രധാന തീരുമാനം തന്റെ അറിവില്ലാതെ എടുത്തു നടപ്പാക്കുന്നതാരെന്ന് മുഖ്യമന്ത്രിയെങ്കിലും അറിയണമല്ലോ. ഇല്ലെങ്കില്‍ അദ്ദേഹം ഒരു കഴിവില്ലാത്ത് മുഖ്യനായിപ്പോകും. അത് നമക്ക് സഹിക്കില്ല. അതുമല്ല, ഇന്ന് ഇങ്ങനെ തീരുമാനിച്ചയാള്‍ നാളെ മറ്റെന്തൊക്കെ തീരുമാനിക്കില്ല എന്ന് ആര്‍ക്കറിയാം. അതാരുടെ തീരുമാനമെന്ന് പറഞ്ഞില്ലെങ്കില്‍ ആളുകള്‍ വിചാരിക്കും, കൊച്ചിയില്‍ ചാനല്‍ മൈക്ക് മേലില്‍ തട്ടിയതിന്റെ കലിപ്പില്‍ പിണറായി മാധ്യമങ്ങളെ വിലക്കിയതാകുമെന്ന്. അതുമോശമല്ലേ. ചോരച്ചാലു നീന്തിക്കയറി തോക്കിനും ലാത്തിക്കും തോല്‍ക്കാതെ വന്ന പിണറായി ഒരു മൈക്ക് തട്ടി പിണങ്ങി എന്നൊക്കെ പറഞ്ഞാല്‍