അവൻ കായലിനു മേലേ നടന്നു

മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിലും അടുത്തയാഴ്ച ഒരു തീരുമാനമാകുമെന്ന് തോന്നുന്നു. വിജിലന്‍സ് കോടതി ത്വരിതാന്വേഷണം നിര്‍ദേശിച്ചിരിക്കുകയാണല്ലോ. ഇനിയും ചാണ്ടിയെ ചുമന്നാല്‍ സര്‍ക്കാര്‍ വല്ലാതെ നാറും. മറ്റാര്‍ക്കുമില്ലാത്ത സൗജന്യങ്ങളാണ് ഇതിനകം തന്നെ പിണറായി ചാണ്ടിക്ക് കൊടുത്തത്. അത് ചുമ്മാതല്ല. ഭൂവിസ്തൃതി കുറവായ കേരളത്തില്‍ അത് കൂട്ടാനായി സ്വന്തം നിലക്ക് പ്രവര്‍ത്തിച്ച ചാണ്ടിയുടെ സേവനങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ് 

കലക്ടറും റവന്യൂ വകുപ്പും ഒക്കെ പ്രതികൂലമായി റിപ്പോര്‍ട്ട് കൊടുത്തിട്ടും ചാണ്ടിക്കൊരു കുലുക്കവുമില്ല. കാരണം ,തോമസ് ചാണ്ടി അടിസ്ഥാനപരമായി ഒരു കച്ചവടക്കാരനാണ്. അതിന്റെ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. ബിസിനസില്‍ കയറ്റിറക്കങ്ങളുണ്ടാകുമെന്ന് ചാണ്ടിക്കറിയാം. ഇത് അതുപോലൊരു മാന്ദ്യകാലമാണെന്നങ്ങ് വിചാരിച്ചാല്‍ മതി. നന്നായി പരസ്യം കൊടുക്കലും ബിസിനസ് വിജയത്തിന് അത്യാവശ്യമാണ്. ആളുകള്‍ ശ്രദ്ധിക്കുന്ന വിധത്തില്‍ വേണം പരസ്യം കൊടുക്കാന്‍. തോമസ് ചാണ്ടി അതിന് കണ്ടെത്തിയ വേദി കലക്കി. തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ നടക്കുന്ന സിപിഐയുടെ സെക്രട്ടറി കാനം രാജേന്ദ്രന്‍റെ യാത്രാ വേദി. അവിടെപ്പോയി തോമസ് ചാണ്ടി ന്യായം പറയുകയല്ല ചെയ്തത്. വെല്ലുവിളിക്കുകയാണ്. ആരെ. കാനത്തിനെ തന്നെ. അതാണ് ചാണ്ടിച്ചന്‍ 

ഇതൊക്കെ നടക്കുമ്പഴും പിണറായി വെറുതെയിരിക്കുകയാണ് എന്ന് പറയരുത്. ഇപി ജയരാജനെയും ശശീന്ദ്രനെയും ചെവിക്ക് പിടിച്ച് പുറത്താക്കിയ ശൗര്യം ചാണ്ടിയോട് കാണിച്ചില്ലെന്നും പറയരുത്. തോമസ് ചാണ്ടിയെ പിണറായി ശാസിച്ചു. മന്ത്രിമാരായ ഷൈലജ ടീച്ചറും കടകംപള്ളിയും കെ ടി ജലീലും അതിന് സാക്ഷികളുമായി എന്നാണ് മുഖ്യമന്ത്രിയുടെ തന്നെ സില്‍ബന്ധികള്‍ പറഞ്ഞിറക്കിയത്. ശാസിച്ചതും കായല്‍ നികത്തിയതിനും കയ്യേറിയതിനുമൊന്നുമല്ല വായില്‍ തോന്നിയത് പറഞ്ഞ് നടന്നതിന്. മുഖ്യമന്ത്രി ചാണ്ടിയുടെ തോളില്‍ കൈയ്യിട്ട് നടക്കുന്ന ചങ്ങാതിയാണെന്ന് ഇനിയേതായാലും ആര്‍ക്കും പറയാന്‍ പറ്റില്ല. അമ്മാതിരി ശാസനയായിരുന്നു