പോയി ഇടിക്ക് ബ്രോ

Thumb Image
SHARE

എന്തിനാണീ മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലും സെക്രട്ടേറിയറ്റിലുമൊക്കെ കയറുന്നത് , എന്തിനാണിവരിങ്ങനെ നേതാക്കളുടെ പിന്നാലെ മൈക്കുമായി നടക്കുന്നത് എന്നൊക്കെ ചോദിക്കുന്ന ആളുകളുണ്ട് നാട്ടില്‍. അവരെ കൂടി അറിയേണ്ട വിവരങ്ങള്‍ ശേഖരിക്കാനും അവര്‍ക്കു കൂടി ചോദിക്കാനുള്ള ചോദ്യങ്ങള്‍ ചോദിക്കാനും എന്നതാണുത്തരം. ഇവിടെ പക്ഷേ കുറേ മാധ്യമപ്രവര്‍ത്തകരും അവരുടെ സംഘടനകളും തന്നെ ഈ ചോദ്യം ചോദിക്കുന്ന മട്ടായിരുന്നു. നമ്മുടെ മുഖ്യമന്ത്രിയല്ലേ ഇങ്ങനൊക്കെ ചെയ്യാമോ എന്ന ഒരു ലൈന്‍. അങ്ങനെ സമാധാനത്തിന്റെ പാത സ്വീകരിച്ച മാധ്യമപ്രവര്‍ത്തകരെ പ്രകോപ്പിക്കാന്‍ അപ്പോഴതാ വരുന്നു ചെന്നിത്തല 

മുഖ്യമന്ത്രിക്കെതിരെ സ്വന്തമായി ഒരു പ്രസ്താവന ഇറക്കാന്‍ കുറേക്കാലത്തിനു ശേഷം ഒരവസരം കിട്ടിയതിന്റെ ആവേശമാണ്. വേറൊന്നും വിചാരിക്കരുത്. ബാക്കിയെല്ലാ പ്രതിപക്ഷ പ്രവര്‍ത്തനവും സിപിഐ ആണല്ലോ നടത്തുന്നത്. കാനം കൊത്താത്ത കനി എന്ന മട്ടിലാണ് രമേശ്ജി ഈ പ്രശ്നം ഏറ്റെടുത്തത്. 

ചിലരെ കണ്ടാല്‍ ആളുകള്‍ക്ക് കല്ലെടുത്തെറിയാന്‍ തോന്നും. അതങ്ങനെയാണ് രമേശ്ജി. പറഞ്ഞിട്ട് കാര്യമില്ല. ചെന്നിത്തലയുടെ ഇപ്പോഴത്തെ പ്രശ്നം ശരിക്കെന്താണ്? പിണറായി മാധ്യമങ്ങളോട് മോശമായി പെരുമാറിയതോ. അതോ മാധ്യമങ്ങള്‍ പിണറായിയോട് മോശമായി പെരുമാറാത്തതോ. അതുമല്ല, കോണ്‍ഗ്രസുകാരോട് മാത്രം എല്ലാവരും മോശമായി പെരുമാറുന്നതോ? എന്താണെന്ന് തെളിച്ചു പറയണം. കഴിഞ്ഞ ഹര്‍ത്താലിന്റെ സമയത്തും ഇതുപോലെ പ്രതിപക്ഷ നേതാവ് കരഞ്ഞു കേട്ടു. ഞങ്ങളു ചെയ്യുമ്പ മാത്രേ നിങ്ങള്‍ക്ക് കൊഴപ്പമുള്ളോ എന്നും പറഞ്ഞ്. 

ചുമ്മാ മൂപ്പിച്ചിട്ടൊന്നും കാര്യമില്ല. കാരണം നേതാക്കളുടെ മാധ്യമസ്നേഹം ഞങ്ങള്‍ കുറേ കണ്ടതാണ്. അതായത് പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്നേഹവും ഭരണപക്ഷത്തിരിക്കുമ്പോള്‍ വിരോധവും എന്നതാണ് എല്ലാക്കാലത്തും നേതാക്കള്‍ക്ക് മാധ്യമങ്ങളോടുള്ള നയം. പിണറായി എന്തുകൊണ്ട് മാധ്യങ്ങള്‍ ഇഷ്ടപ്പെടും പോലെ പ്രതികരിക്കുന്നില്ലെന്ന് ആശങ്കപ്പെടുന്ന ഈ ചെന്നിത്തലയും കണക്കാണ്. പഴയ ഫയലൊക്കെ നോക്കിയാലറിയാം 

MORE IN VAYIL THONNIYATHU
SHOW MORE