രമേശിന്റെ ഒരുക്കം

രമേശ് ജി ഏതായാലും ഉഷാറിലാണ്. പടയൊരുക്കം ടൂറിങ് സര്‍ക്കസ് പരിപാടിയുമായി കറക്കമാണിപ്പോള്‍. എല്ലാ ദിവസവും ബുക്കിങ്ങുണ്ട്. ഈയാഴ്ച സോളര്‍ റിപ്പോര്‍ട്ട് കൂടി വന്നാല്‍ ഉമ്മന്‍ ചാണ്ടി കുറേക്കൂടി സൈഡാകും. പിന്നെ ശരിക്കുള്ള പ്രതിപക്ഷ നേതാവാകാം. തോമസ് ചാണ്ടിയെങ്കാന്‍ രാജിവക്കുക കൂടി ചെയ്താല്‍ അത് തന്റെ യാത്രകൊണ്ടാണെന്ന് വീമ്പടിക്കാം. പക്ഷേ, ചെന്നിത്തലയുടെ കാര്യമാണ്. എല്ലാം ഒത്തുവന്നാലും ഉപയോഗിക്കാന്‍ പറ്റണം എന്നില്ല