പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും ഒക്കെ കേരളത്തില്‍ വരുമ്പോ എങ്ങനെ അതിലേക്കെത്തി എന്നറിയണല്ലോ... ആദ്യം ഫ്ലാഷ് ബാക്ക്. ഈ സിനിമകളില്‍ ഒക്കെ കണ്ടില്ലേ.. ടൈറ്റില്‍ വരുന്നതിന് മുമ്പ് കളര്‍ ടോണ്‍ ഒക്കെ മാറ്റി ഫ്ലാഷ് ബാക്ക് കാണിക്കും. അതുപോലെ ആദ്യം ഫ്ലാഷ് ബാക്ക്. സ്ക്രീനില്‍ ഇങ്ങനെ എഴുതിക്കാണിക്കും. 2026 മെയ് 13 ബുധനാഴ്ച... ഡല്‍ഹി..ചര്‍ച്ചയാണ്.. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍. ആ മൂന്നില്‍ ആരെന്നറിയാന്‍ കേരളം കാതോര്‍ത്തു. അപ്പോഴാണ് മനോരമ ന്യൂസില്‍ ബ്രേക്കിങ് ന്യൂസ് വരുന്നത്. അതോടെ പെരുന്നയിലെ പോപ്പിനെ ആരോ പറഞ്ഞുവിട്ടു. കെ.സി വേണുഗോപാലാണോ? അതോ രമേശ് ചെന്നിത്തല? കാണാം തിരുവാ എതിര്‍വാ.