2025 ല്‍ തന്റേതല്ലാത്ത കാരണത്താല്‍ നമ്മളെ ചിരിപ്പിച്ചവരെക്കുറിച്ചാണ്.ചുറ്റും നോക്കി ബജ്റംഗ്ദളുകാര്‍ അടുത്തില്ല എന്ന് ഉറപ്പിച്ച ശേഷം ഹാപ്പി ക്രിസ്മസ് പറയേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യയിലെ മനുഷ്യര്‍. ഒരു വശത്ത് ഇടി. മറുവശത്ത് വീട്ടില്‍ കയറി കേക്ക് വിതരണം. പിന്നെ മേമ്പൊടിക്ക് മനുഷ്യക്കടത്തിന് കേസ്. എല്ലാം കഴിയുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ലൈനില്‍ ഒരു ക്രിസ്മസ് ആഘോഷം.