ലീക്കായ കട്ടന്‍ ചായയ്ക്കും പരിപ്പുവടയ്ക്കും പകരം ഇതാണെന്റെ ജീവിതം എന്ന് പേരിട്ടാണ് പുതുക്കിയ ജീവിതം ഇപി പുസ്തകമാക്കിയത്. ആദ്യം എത്രപേജുണ്ട് എന്ന് നോക്കാം. കട്ടി നോക്കിയിട്ട് വേണല്ലോ വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍. ഇരുനൂറ്റിമുപ്പത്തി പേജുണ്ട്... വെല എന്തുവരും? അപ്പോ 290 ഉറുപ്യ കൊടുത്താ ഇ.പി. ജയരാജേട്ടന്റെ ജീവിതം വായിക്കാം. കൊഴപ്പല്ല, അഫോര്‍ഡബിള്‍ ആണ്. എന്നാ പിന്നെ പുസ്തകപ്രകാശനത്തിലേക്ക് പോകാം. എല്ലാരും റെഡിയാണ്. പ്രകാശനം ആയതേയുള്ളു, അപ്പോഴേക്കും പതിനായിരം കോപ്പി. ബെസ്റ്റ് സെല്ലര്‍ ആയിക്കഴിഞ്ഞു ഇ.പിയുടെ ജീവിതകഥ . അപ്പോ കേരളം മാറുകയാണ്.... ഈ ഒരൊറ്റ പുസ്തകത്തിലൂടെ.