നമ്മള്‍ കരുതും പലരും തനി തങ്കമാണെന്ന്. പക്ഷേ ഉള്ളിലിറങ്ങി നോക്കിയാല്‍ മനസിലാകും സ്വര്‍ണം പൂശിയവരായിരുന്നു എന്ന്. ഇങ്ങനെ മാറ്റ് നോക്കുന്നതാണ് ഇപ്പോള്‍ ഫാഷന്‍. മുഖ്യമന്ത്രിയുടെ ശബരിമല വിശ്വാസം റോള്‍ഡ് ഗോള്‍ഡാണെന്നാണ് പ്രതിപക്ഷം പറയുന്നത്. സുകുമാരന്‍ നായരുടെ സമദൂരത്തെ ഉരച്ചുനോക്കിയപ്പോള്‍ ചെമ്പുതെളിഞ്ഞെന്നും പ്രതിപക്ഷത്തിന് ആക്ഷേപമുണ്ട്. കലുങ്കിലെ സിറ്റിങ് എംപി സുരേഷ് ഗോപിയുടെ എയിസ് എവിടെ എന്ന നിലപാട് ഉരച്ചുനോക്കുന്നവരും കുറവല്ല. ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ തങ്കമാണോ ചെമ്പാണോ എന്ന് ഇപ്പോള്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പരസ്പരം ചോദിക്കുകയാണ്. അങ്ങനെ കേരളത്തില്‍ ആകെ മഞ്ഞലോഹത്തെക്കുറിച്ചാണ് സംസാരം. സ്വര്‍ണത്തിന്റെ വിലയാകട്ടെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. ഇന്നത്തെ സ്വര്‍ണവില എത്രയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത് ശരിയാണ്. ദിവസവും വില ഇങ്ങനെ മാറി മറിയുകയല്ലേ. എങ്ങനെ പറയാന്‍ പറ്റും. അതുപോട്ട് ഇന്നലെ എത്രയായിരുന്നു സ്വര്‍ണവില റൈറ്റില്ല എന്നാണോ റേറ്റില്ല എന്നാണോ ഒകെ. ഇത് ആരെന്നോ ഇതാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. അങ്ങനെ ചോദിച്ചാല്‍ അത് വേണ്ടപ്പെട്ടവര്‍ പറഞ്ഞുതരും അപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു അവതാരമാണ്. അവതാരം എന്നുപറഞ്ഞപ്പോളാണ്. അവതാരങ്ങള്‍ക്കെതിരെ നിലപാടെടുത്ത ഒരു മുഖ്യന്ത്രി കേരളത്തില്‍ ഉണ്ടായിരുന്നു കേട്ടോ അത്തരം അവതാരങ്ങളെ ശ്രദ്ധിക്കുന്ന മന്ത്രിസഭ എന്നുപറഞ്ഞത് ഒന്നാം പിണറായി മന്ത്രിസഭയെപ്പറ്റി ആണുകേട്ടോ. രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് അതിന്റെ ബാധ്യത ഏറ്റെടുക്കേണ്ട ഒരാവശ്യവുമില്ല