സെന്‍ട്രല്‍ ജയില്‍ ചാടണ്ടത് എങ്ങനെ. ഈ വിഷയത്തിലുള്ള സ്റ്റഡി ക്ലാസാണ് ഇന്നത്തെ സ്പെഷ്യല്‍. അതിന് ആവശ്യമുള്ള സാധനങ്ങള്‍. പിണറായി വിജയന്‍ ഭരിക്കുന്ന സെന്‍ട്രല്‍ ജയില്‍ ഒന്ന്. നാട്ടുകാര്‍ കണ്ടാല്‍ തല്ലിക്കൊന്നുപോകുന്ന കൊടും ക്രിമിനല്‍ ഒന്ന്. ഒറ്റക്കൈയ്യുള്ളതാണെങ്കില്‍ അഭികാമ്യം. മുറിക്കാന്‍ പാകത്തിനുള്ള കമ്പി ആവശ്യത്തിന്. മതിലില്‍ ചാരി വയ്ക്കാന്‍ മൂന്ന് ഡ്രം. ഹാക്സോബ്ലെയിഡ് മുനയോടു കൂടിയത് ഒന്ന്.

ചാടാന്‍ പാകത്തിന് ഒരു മതില്‍. കയര്‍, തുണിത്തരങ്ങള്‍ എന്നിവ മതിലിന്‍റ വലിപ്പം അനുസരിച്ച്. എന്തോ ഒരു സാധനം മറന്നല്ലോ. അതെ, ഉപ്പ് ആവശ്യത്തിന്. അപ്പോ മതില്‍ ചാട്ടം പഠിപ്പിക്കാനുള്ള സാധനങ്ങളും അതിനുള്ള മാഷും എത്തിയിട്ടുണ്ട്. കാണാം തിരുവാ എതിര്‍വാ

ENGLISH SUMMARY:

Anvar and Palode Ravi's study class offers a humorous and satirical take on "how to escape from Central Jail." This witty piece lists absurd requirements and tips, presented in a light-hearted, ironic tone.