കഴിഞ്ഞ ദിവസമാണ് ഒരു സഖാവ് എന്തോ പൊട്ടിച്ച കാര്യം മൈക്ക് കെട്ടിവിളിച്ചുപറഞ്ഞത്. എന്തായാലും പൊട്ടിക്കും. അല്ലേല്‍ കൈയ്യില്‍ തരരുത് എന്നാണ് ജി സുധാകരന്‍ സഖാവ് എന്‍ജിഓ അസോസിയേഷന്‍ സമ്മേളനത്തിലെ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചത്. എന്ത്, പോസ്റ്റല്‍ ബാലറ്റ്. അത് പൊട്ടിക്കുന്ന കാര്യം. ഒടുവില്‍ സംഗതി കൈയ്യീന്ന് പോയി. പോരാത്തതിന് കേസെടുക്കാനും പറഞ്ഞു. നിഷ്കളങ്കതയില്‍ നാടന്‍പ്രയോഗങ്ങള്‍ ചാലിക്കുമ്പോള്‍ മണിയാശാന്‍. നിഷ്കളങ്കതയില്‍ ഭാവന ചാലിക്കുമ്പോള്‍ ജി. സുധാകരന്‍. സിപിഎം എന്ന പാര്‍ട്ടി എന്തുമാത്രം സമ്പന്നമാണല്ലേ. വൈവിധ്യങ്ങളുെട കലവറ തന്നെ. സുധാകരകാണ്ഡം രണ്ടാം ഭാഗത്തില്‍ കഥാപാത്രങ്ങള്‍ മാറും. കഥാതന്തുവും. ആദ്യഭാഗത്തില്‍ ചോദിച്ചു മേടിച്ചു എന്നാണെങ്കില്‍ രണ്ടാം സുധാകരകാണ്ഡത്തില്‍ ചോദിച്ചില്ല, പക്ഷേ കിട്ടി എന്നതാണ് ലൈന്‍. ആദ്യത്തേതില്‍ ജി. സുധാകരനാണെങ്കില്‍ രണ്ടാമത്തേതില്‍ കെ. സുധാകരന്‍ എന്ന് ഇനീഷ്യല്‍ മാറ്റി നായകനെ അവതരപ്പിക്കുകയാണ്. കെപിസിസിക്ക് അങ്ങനെ പുതിയ അധ്യക്ഷനെ കിട്ടി. പുതിയ ഭാരവാഹികളേയും. കെ. സുധാകരനെ എന്തിന് മാറ്റി എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. അതാണ് കോണ്‍ഗ്രസ്. മുഖവിലക്കെടുത്തു. പക്ഷേ എന്നിട്ടും സുധാകേട്ടനെ എന്തിന് മാറ്റി?
Enter