കേരളം ഒരു പിതാവിനെ തേടുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പിതാവിനെ. വിഴിഞ്ഞം തുറുമുഖ പദ്ധതിയെ കുഞ്ഞെന്ന് വിളിക്കാനാകില്ല എന്ന് എല്ലാവര്‍ക്കുമറിയാം. കൃത്യ സമയത്ത് ജനിച്ചിരുന്നെങ്കില്‍ വിഴിഞ്ഞം ഇപ്പോളൊരു മധ്യവയസ്കന്‍ ആകുമായിരുന്നു. 1991 ല്‍  കരുണാകരന്‍ മന്ത്രിസഭയിലെ തുറുമുഖ മന്ത്രി എം.വി. രാഘവന്‍ തന്‍റെ ഓഫിസിലെ ഭിത്തിയില്‍ വിഴിഞ്ഞം എന്ന തന്‍റെ സ്വപ്നം പോസ്റ്ററായി പതിച്ചിരുന്നു. വീണ്ടും എം.വി.രാഘവന്‍ മന്ത്രിയായി. സ്റ്റൈല്‍ പുതുക്കിയ പോസ്റ്റര്‍ അന്നും ഭിത്തിയില്‍ കയറി. കടലില്‍ അകപ്പെട്ട തോണി കണത്തെ പദ്ധതി കരകാണാതെ ഇങ്ങനെ അലഞ്ഞു. ഒടുവില്‍ ആ തോണി കരക്കെത്തി. തോണി നിറയെ വിവാദവും. വിഴിഞ്ഞം പദ്ധതി വീണ്ടാമതും ഉദ്ഘാടനം ചെയ്തു. ഇടക്കിടയ്ക്ക് എന്തിനാണ് ഉദ്ഘാടനം ചെയ്യുന്നത് എന്തിനാണ് എന്നു ചോദിക്കുന്നത് എന്തിനാ പിള്ളേച്ചാ കുനിഞ്ഞത് എന്ന് മീശമാധവന്‍ സിനിമയില്‍ ചോദിക്കുന്നതുപോലെയാണ്. നൂരാന്‍ വേണ്ടി കുനിഞ്ഞതാണ്. ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിക്കൂടെയാണ് വിഴിഞ്ഞം പണിതത്. കപ്പലുകളും കണ്ടെയ്നറുകളും നിരവധിയായി വരുന്നുണ്ട്. അക്കൂടെ ലോ‍ഡു കണക്കിന് വിവാദങ്ങള്‍ വരുന്നതില്‍ ഒട്ടുമില്ല അല്‍ഭുതം. വിഡിയോ കാണാം.