ഇക്കഴിഞ്ഞയാഴ്ച ലോകത്തെ വിറപ്പിച്ച, സ്തംഭിപ്പിച്ച ഒരു പ്രബന്ധം ഇങ്ങ് നമ്മുടെ കൊച്ചുകേരളത്തിലാണ് പിറവി കൊണ്ടത്. ലോകത്തെ മാറ്റിമറിക്കാന്‍ പോകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐയെകുറിച്ച് ഒരു പ്രബന്ധം ഉണ്ടാകുമ്പോള്‍ അത് ലോകം ശ്രദ്ധിക്കുമെന്നുറപ്പാണ്. ആ പ്രബന്ധത്തിന്‍റെ സ്രഷ്ടാവ് മറ്റാരുമല്ല, ഈ കൊച്ചുകേരളത്തിന്‍റെ ഭരണപ്പാര്‍ട്ടിയെ നിയന്ത്രിക്കുന്ന അതിന്‍റെ സെക്രട്ടറിയും സര്‍വോപരി മലയാളികളുടെ സ്വന്തം മാഷുമായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അവര്‍കളാണ്. ലോകത്തെ ഞെട്ടിച്ച ആ പ്രബന്ധത്തിന്‍റെ ഉള്ളറകളിലേക്ക് അത്യന്തം സൂക്ഷമമായി ഇറങ്ങിച്ചെല്ലുന്ന ഒരു എപ്പിസോഡാണ് ഇന്ന് തയ്യാറാക്കിയിട്ടുള്ളത്. കണ്ണൂരിലെ സഖാക്കള്‍ക്കാണ് ആദ്യമായി ഈ ഗവേഷണപ്രബന്ധത്തിന്‍റെ ഉള്ളടക്കം കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായത്.മാര്‍ക്സിസം മൂത്തുമൂത്തുവന്നിട്ട് പ്രസക്തിയില്ലാതായി എന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതുപോലെ എഐയ്ക്കും സംഭവിക്കാം എന്നാണോ? വിഡിയോ കാണാം.

ENGLISH SUMMARY:

Thiruva ethirva about Socialist ai and Suresh Gopi's elite lineageremark controversy