മൈഡിയര്‍ ഫ്രണ്ട്സ്. ഇന്നത്തെ പരുപാടിക്ക് ഇങ്ങനെ ഒരു പേര് സമ്മാനിച്ച ബോബി ചെമ്മണ്ണൂരിന് നന്ദി. ആദ്യമായാണ് ഒരു സ്വര്‍ണക്കടയുടെ പരസ്യമൊക്കെയായി തിരുവാ എതിര്‍വാ എത്തുന്നത്. ഇന്നത്തെ എപ്പിസോഡ് പത്തരമാറ്റാണ് എന്നതില്‍ തര്‍ക്കമില്ല. ഏറ്റവും കുറഞ്ഞ പണിക്കൂലി എന്നതാണ് ബോചെ എന്ന് സ്വയം വിളിക്കുന്ന ബോബി ചെമ്മണ്ണൂരിന്‍റെ കടയുടെ പരസ്യ വാചകം. എന്തായാലും ചെയ്ത പണിക്കുള്ള നല്ല കൂലി ബോബിക്ക് കിട്ടി. കിട്ടിയതാണോ. അല്ല ചോദിച്ചുമേടിച്ചു. വ്യത്യസ്ഥത ചെയ്യുകയും വായില്‍ത്തോന്നിയത് വിളിച്ചുപറയുകയും ചെയ്യുന്ന ഒരു കോടീശ്വരന്‍. ജിമ്മു നടത്തുന്നവരും ഓവര്‍ കാശുള്ളവനും മണ്ടന്മാരാണെന്ന് പറയാറുള്ള മലയാളിക്കുമുന്നിലൂടെ ബോബി ഇങ്ങനെ നടന്നു. എന്നാപ്പിന്നെ പണിക്കൂലി കൊടുത്തുതുടങ്ങാം