TOPICS COVERED

പി.എം.ശ്രീ പദ്ധതിയെ ദീര്‍ഘകാലമായി എതിര്‍ത്തുകൊണ്ടിരുന്ന കേരളാ സര്‍ക്കാരും സി.പി.എമ്മും   കേരളമറിയാതെ പദ്ധതിയില്‍ രഹസ്യമായി ഒപ്പു വച്ചതെന്തിനാണ്? ഇത് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള രാഷ്ട്രീയമുന്നണി മര്യാദയുടെ ചോദ്യമല്ല. ഒരു രാഷ്ട്രീയപാര്‍ട്ടിക്ക്  ചരിത്രത്തിലുണ്ടായിട്ടില്ലാത്ത  അപമാനം സി.പി.ഐ നേരിടുന്നത് ആ പാര്‍ട്ടിയുടെ മാത്രം പ്രശ്നമാണ്. പക്ഷേ കേരളത്തെ വഞ്ചിച്ച രഹസ്യവും ദുരൂഹവുമായ ആ ഒപ്പ് നമ്മുടെയാകെ പ്രശ്നമാണ്. കേരളത്തിന്റെ രാഷ്ട്രീയപോരാട്ടചരിത്രത്തെയാണ് പിണറായി വിജയന്‍ മോദിസര്‍ക്കാരിനു മുന്നില്‍ ഒറ്റിക്കൊടുത്തത്. കേരളത്തിന്റെ രാഷ്ട്രീയവിശ്വാസ്യതയെയാണ് പിണറായി സര്‍ക്കാര്‍ എന്നെന്നേക്കുമായി ചോദ്യത്തിലാക്കിയിരിക്കുന്നത്. എന്തിന്? എന്തിനു വേണ്ടി?

ENGLISH SUMMARY:

Kerala Politics takes center stage with the surfacing of a controversial agreement. This action by the Kerala government has ignited a political storm, raising questions about transparency and betraying public trust.