ശബരിമലയില്‍ ഭക്തജനങ്ങള്‍ വിശ്വാസത്തോടെ സമര്‍പ്പിച്ച സ്വര്‍ണം ഭരണസംവിധാനം തന്നെ കൊള്ളയടിച്ചാല്‍ ഭരണകൂടത്തിന്റെ സമീപനം എന്താവണം? ഒരു ജനപ്രതിനിധിയെ പൊലീസ് അകാരണമായി മര്‍ദിച്ചു പരുക്കേല്‍പിച്ചാല്‍ ഭരണകൂടത്തിന്റെ സമീപനം എന്താകണം? പരസ്പരം ഒരു ബന്ധവുമില്ലാത്ത രണ്ടു സാഹചര്യങ്ങളെന്നു തോന്നിയാലും രണ്ടിലും പൊതുവായ ഒന്നുണ്ട്.ഭരണകൂടത്തിന്റെ സമീപനം. ഭരണസംവിധാനം അയ്യപ്പന്റെ സ്വര്‍ണം കട്ടെടുത്തതല്ല ഭരണകൂടത്തിന് പ്രശ്നം. അതു പുറത്തുവന്നതിലാണ്. അതിനു മറുപടി പറയേണ്ടി വരുന്നതാണ്. ഷാഫി പറമ്പില്‍ എം.പിയെ പൊലീസ് അടിച്ച് എല്ലൊടിച്ചതല്ല ഭരണകൂടരാഷ്ട്രീയത്തിന്റെ പ്രശ്നം, അതിനെതിരെ പ്രതിഷേധിക്കുന്നതിലാണ്. കേരളത്തിലെ ജനാധിപത്യം ഒരു വിചിത്രമായ അവസ്ഥയിലാണ്.