നമ്പര്‍ വണ്‍ ആരോഗ്യകേരളത്തിനു ശേഷം അടുത്തത് നമ്പര്‍ വണ്‍ വിദ്യാഭ്യാസത്തിന്റെ ഊഴമാണ്. ഭരണത്തിലെ കാര്യക്ഷമത ഇങ്ങനെ സ്വയം വെളിപ്പെടുത്തി നാണം കെടുന്ന സര്‍ക്കാര്‍ ശരിക്കും ഒരു അതിശയമാണ്. ഭാവിയിലേക്കു പ്രത്യാശയോടെ നോക്കി കഠിനാധ്വാനം ചെയ്യുന്ന കുട്ടികളുടെ ജീവിതം വച്ചാണ് ഇത്തവണത്തെ അഭ്യാസം. കോടതിയില്‍ രക്ഷയില്ലെന്നു ബോധ്യമായതോടെ നില്‍ക്കക്കള്ളിയില്ലാതെ പാഠം പഠിക്കും എന്നു പാര്‍ട്ടി ലൈന്‍ മാറ്റിയിട്ടുണ്ട്. പക്ഷേ ശരിക്കും പാഠം പഠിക്കേണ്ടതാരാണ്? കേരളത്തിലെ സര്‍വകലാശാലകളിലെ സാഹചര്യമെന്താണ്? കേരളത്തിലെ വിദ്യാര്‍ഥികളുടെ ഏതു താല്‍പര്യം സംരക്ഷിക്കാനാണ് ഇപ്പോഴത്തെ സംഘര്‍വും സമരവും നടക്കുന്നത്? സ്കൂളിലെ സമയമാറ്റത്തിന്റെ പേരില്‍ ഈ അനാവശ്യസംഘര്‍ഷവും സമരസാഹചര്യവുമുണ്ടാക്കുന്നതെന്തിനാണ്? പ്രശ്നങ്ങളുണ്ടാക്കുകയാണോ പരിഹരിക്കുകയാണോ ഒരു സര്‍ക്കാരിന്റെ കടമ?