ഈ നേരത്ത് മുഖ്യമന്ത്രി പഴഞ്ചൊല്ല് പെറുക്കിയാൽ മതിയോ?

para 1
SHARE

ഒരു വലിയ പാത്രം ചോറില്‍ ഒരു വറ്റ് കറുത്തതാണെങ്കില്‍ എന്തു ചെയ്യണം? അതിന് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ല, ചോറു വയ്ക്കുന്നവര്‍ക്കും കഴിക്കുന്നവര്‍ക്കും അറിയാം. കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ പ്രാധാന്യവും കേരളത്തിലെ മനുഷ്യര്‍ക്കറിയാം.  അതിനും മുഖ്യമന്ത്രിയുടെ ക്ലാസ് വേണ്ട. കേരളത്തിലെ മനുഷ്യരുടെ വിശ്വാസത്തിലാണല്ലോ സഹകരണപ്രസ്ഥാനം ഈ കരുത്താര്‍ജിച്ചത്. ഈ ഉപദേശങ്ങളും ഉല്‍ബോധനവുമല്ലാതെ മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തോ? സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തോ? മുഖ്യമന്ത്രിക്കെതിരായ മാസപ്പടി ആരോപണത്തിലെ വിശദീകരണം സി.പി.ഐയ്ക്കു പോലും ബോധ്യമായിട്ടില്ല. അപ്പോള്‍ പിന്നെ കരുവന്നൂരിലെ ക്രമക്കേടില്‍ നീതിപൂര്‍വം വിശദീകരണവും നടപടികളുമുണ്ടാകുമെന്ന് ആരു പ്രതീക്ഷിക്കുന്നു? വിഡിയോ കാണാം..

Parayathe vayya on Pinarayi vijayan and monthly salary pay issue

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ

MORE IN PARAYATHE VAYYA
SHOW MORE